തിരുവനന്തപുരം- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസിൽ മൂന്നുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇവരെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. വീടിന് അടുത്തുളള വർക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് അക്രമികളെ പോലീസ് തിരിച്ചറിഞ്ഞത്. നാലുബൈക്കുകളിലായി എത്തിയ എട്ടുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്.
വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തിൽ സിപിഎം-ബിജെപി സംഘർഷം രൂക്ഷമായത്. സിപിഐഎം പ്രവർത്തകരുടെ ബിജെപി സംസ്ഥാന സമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടു. ബിജെപി ഓഫിസ് ആക്രമിച്ച സംഘത്തിലെ കോർപ്പറേഷൻ കൗൺസിലർ ഐപി ബിനു ഉൾപ്പെടെ അഞ്ചു സി.പി.എം പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവർത്തകരും അറസ്റ്റിലാണ്. കനത്ത സുരക്ഷയൊരുക്കിയിരിക്കുന്ന നഗരത്തിൽ നിരോധനാജ്ഞയും നിലവിലുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഉണ്ടായിരുന്ന സംഘർഷത്തിന്റെ തുടർച്ചയാണ് വ്യാഴാഴ്ച രാത്രി മുതൽ പുലർച്ചെ വരെ ജില്ലയിൽ ഉണ്ടായ ആക്രമണം. പരസ്പരം നടത്തിയ ആക്രമണത്തിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെയും ആക്രമമുണ്ടായി. നഗരസഭാ കൗൺസിലർമാരുൾപ്പെടെ ഇരുഭാഗത്തെയും നേതാക്കളുടേയും പ്രവർത്തകരുടേ യും വീടുകൾക്കും, വാഹനങ്ങൾക്കും നേരെയും ആക്രമണമുണ്ടായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാന ജില്ല സി.പി.എം ബി.ജെ.പി സംഘർഷത്തിന്റെ വക്കിലായിരുന്നു. എം.ജി കോജിൽ എസ്.എഫ്.ഐ യൂണിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് നഗരത്തിൽ രൂക്ഷമായ തർക്കം നില നിന്നിരുന്നു. കാട്ടാക്കടയിലും ദിവസങ്ങളായി സംഘർഷ സാധ്യത നിലനിൽക്കുകയാണ്. എം. വിൻസന്റ് എം.എൾ.എയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ബാലരാമപുരത്തും കോൺഗ്രസ് സി.പി.എം സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിന്റെ യെല്ലാം ഭാഗമായി കാട്ടാക്കട ബാലരാമപുരം പ്രദേശങ്ങളിൽ നിരോധനാജ്ഞ യും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പുതിയ സംഭവം. ആക്രമണത്തിൽ ചാലയിൽ സി.ഐ.ടി.യു പ്രവർത്തകന് വെട്ടേറ്റു. കൊടിമരങ്ങളും ഫ്‌ളക്‌സ് ബോഡുകളും നശിപ്പിച്ച അക്രമികൾ വ്യാപക സംഘർഷം സൃഷ്ടി ക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നഗരത്തിൽ പൊലീസ് കനത്ത ജാഗ്രത യിലാണ്.
യൂണിവേഴ്‌സിറ്റി കോളജിന് മുന്നിൽ കൊടിമരം സ്ഥാപിക്കുന്നതും ഐരാണിമുട്ടം ഹോമിയോ കോളേജിൽ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ടും എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് നഗരത്തിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തിന് വഴി മാറിയത്. ചാല, മണക്കാട് ഭാഗങ്ങളിൽ ഉണ്ടായ സംഘർഷം മണിക്കൂറുകൾക്കകം നഗരത്തിലാകെ വ്യാപിക്കുകയും കൗൺസിലർമാരുടെ വീടുകൾക്ക് നേരെ അക്രമം അഴിച്ചു വിടുകയുമാ യിരുന്നു. ചാലയിലും, മണക്കാടും സംഘർഷം തുടരുന്നതിനിടെ അർദ്ധരാത്രിയോടെയാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അക്രമമുണ്ടായ ത്. ബി.ജെ.പി ഓഫീസിലെത്തിയ അക്രമികൾ ജനാലചില്ലുകളും വാഹനങ്ങളും തല്ലി തകർത്തു. കുമ്മനം രാജശേഖരന്റെ കാറും ആക്രമിച്ചു.
ബി.ജെ.പി ഓഫീസിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നഗരസഭാ കൗ ൺസിലറും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ തടയാൻ ശ്രമിക്കവെ ഓഫീസിന് കാവൽ നിന്ന ഒരു പൊലീസുകാരനും പരിക്കേറ്റു. അക്രമം ഉണ്ടായിട്ടും തടയാൻ ശ്രമിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി ഓഫീസ് ആക്രമിച്ച് മണിക്കൂറുകൾക്കകം കൗൺസിലർ ഐ.പി ബിനുവിന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയു ടെ മരുതംകുഴിയിലുള്ള വീടിനും നേരെ അക്രമമുണ്ടായി. വീട്ടിനു ള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന ബിനീഷ് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ജനൽ ഗ്‌ളാസുകളും, കാറും കല്ലേറിൽ തകർന്നിരുന്നു. സംഭവ സമയത്ത് കോടിയേരി വീട്ടിലുണ്ടായിരുന്നില്ല.