ശബരിമല വിധിയെ പള്ളിപ്രവേശവുമായി കൂട്ടിക്കെട്ടരുത്- ജസ്റ്റിസ് നരിമാന്‍

ന്യൂദല്‍ഹി- ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മം, മുസ്‌ലിം പള്ളികളിലെ സ്ത്രീകളുടെ വിലക്ക് തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ശബരിമല യുവതീ പ്രവേശന വിഷയം കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്ന് ശബരിമല യുവതീ പ്രവേശനത്തില്‍ ഭിന്നവിധിയെഴുതിയ ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന്‍ വ്യക്തമാക്കി. ഇപ്പോള്‍ ഈ ബെഞ്ചിന്റെ മുന്നിലുള്ളത് ശബരിമലയിലെ യുവതീ പ്രവേശനമാണ്. ബെഞ്ചിന്റെ മുന്നില്‍ ഇല്ലാത്ത മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ വിഷയങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടുന്നതിനോടു യോജിക്കുന്നില്ല. ജീവശാസ്ത്രപരമായ കാരണത്താല്‍ ഒരു സ്ത്രീയെ ക്ഷേത്രത്തില്‍നിന്ന് തടയാമോ എന്ന പ്രശ്‌നത്തില്‍ നിലവിലുള്ള വിധി പൂര്‍ണമായും ശരിയാണ്. അതിനാല്‍ പുനഃപരിശോധനാ ഹരജികള്‍ തള്ളണമെന്നും രണ്ട് ജഡ്ജിമാരും ന്യൂനപക്ഷ വിധിയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ ഭരണഘടനയേക്കാള്‍ വലിയ വിശുദ്ധ ഗ്രന്ഥം ഇല്ല. ശബരിമല വിധിക്ക് ശേഷം കേരളത്തില്‍ ഉണ്ടായ അക്രമങ്ങള്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്ന് ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങള്‍ക്ക് തടയിടണം. കോടതി വിധികള്‍ക്കു നേരെ ആരോഗ്യകരമായ വിമര്‍ശനം ആകാം. എന്നാല്‍, സംഘടിതമായി വിധിയെ അട്ടിമറിക്കാന്‍ അനുവദിക്കരുത്. വിധി അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായാല്‍ കേരള സര്‍ക്കാര്‍ ശക്തമായി നേരിടണം. ഭരണഘടനാ മൂല്യങ്ങളെകുറിച്ചു സര്‍ക്കാര്‍ ബോധഒന്റക്കരണം നടത്തണമെന്നും ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചു.

 

 

Latest News