ടോക്കിയോ- ജപ്പാനിലെ ടോട്ടോറിയില്‍ നടന്ന ലേലത്തില്‍ സ്‌നോ ക്രാബ് എന്നറിയപ്പെടുന്ന ഞണ്ടിനെ വിറ്റത് ഏകദേശം 33 ലക്ഷം രൂപയ്ക്ക്. കട്ടിയു0 മികച്ച ആകൃതിയുമുള്ള കാലുകളാണ് ഈ ഞണ്ടിന്റെ പ്രത്യേകത.
ജാപ്പനീസ് ഫിഷറി ഹോള്‍സെയ്‌ലേഴ്‌സ് പ്രസിഡന്റായ തെട്‌സുചി ഹമഷിതയാണ് റെക്കോര്‍ഡ് വില നല്‍കി 2.7 പൗണ്ട്‌സ് തൂക്കമുള്ള ഈ ഞണ്ടിനെ സ്വന്തമാക്കിയത്. വര്‍ഷം തോറും ടോട്ടോറയില്‍ ഞണ്ടു ലേലം നടക്കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയും വലിയ തുകയില്‍ വില്‍പന നടക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ലോക റെക്കോര്‍ഡ് ഭേദിച്ച് സ്‌നോ ക്രാബ് വിറ്റ് പോയത്. 18,000 ഡോളറായിരുന്നു അന്ന് ലേല തുക.
ഞണ്ടിന് മാത്രമല്ല ട്യൂണ പോലുള്ള മറ്റ് മത്സ്യങ്ങളും ലേലത്തില്‍ വന്‍ തുകയ്ക്കാണ് വിറ്റു പോയത്.
''ഒരു സ്‌നോ ക്രാബിനു ഈ തുക അധികമാണെന്ന് അറിയാം. എന്നാല്‍, ഇതാണ് ഇവിടുത്തെ പതിവ്'' ഹമഷിത പറയുന്നു. ജപ്പാനില്‍, ക്രാബ് ഫിഷിംഗ് സീസണിന്റെ ആദ്യ ദിവസം പിടിക്കുന്ന ആദ്യത്തെയും മികച്ചതുമായ ഞണ്ട് വാങ്ങുകയെന്നത് ഇവിടെയുള്ള ആളുകള്‍ അഭിമാന പ്രശ്‌നമായാണ് കാണുന്നത്. നവംബര്‍ മുതല്‍ മാര്‍ച്ച് ആദ്യം വരെയാണ് ജപ്പാനില്‍ 'സ്‌നോ ക്രാബ് സീസണ്‍'. ഈ കാലയളവില്‍ ഞണ്ടുകളാണ് ഇവരുടെ പ്രധാന വിഭവം