അഹമ്മദാബാദ്- ഗുജറാത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. രണ്ട് എം.എൽ.എമാർ കൂടി സ്ഥാനം രാജിവെച്ചു. ഇതോടെ ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസ് വിടുന്ന എം.എൽ.എമാരുടെ എണ്ണം അഞ്ചായി. പ്രതിപക്ഷ നേതാവ് ശങ്കർ സിംഗ് വഗേല കോൺഗ്രസിൽനിന്ന് രാജിവെച്ചതിന് ശേഷമാണ് ഇത്രയും പേർ കോൺഗ്രസ് വിട്ടത്. മൂന്നു പേർ കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. എം.എൽ.എമാരുടെ രാജി കോൺഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്്ടാവുമായ അഹമ്മദ് പട്ടേലിന്‍റെ രാജ്യസഭ തെരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിക്കും. പട്ടേല്‍ ഗുജറാത്ത് നിയമസഭയില്‍നിന്നാണ് രാജ്യസഭയിലേക്കെത്തിയത്.