റായ്പൂര്‍-മുന്‍കാല നടി ഹേമാ മാലിനിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും, ഇകഴ്ത്തിയും പല പ്രമുഖ വ്യക്തികളും വിവാദങ്ങളില്‍ ചെന്നുചാടിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒടുവിലായി എത്തിയിരിക്കുന്നത് ചത്തീസ്ഗഢില്‍ നിന്നുള്ള കോണ്‍ഗ്രസ് മന്ത്രി കവാസി ലാഖ്മയാണ്. റോഡുകളെ അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയ ഹേമാ മാലിനിയുടെ കവിളിനോട് ഉപമിച്ചാണ് ലാഖ്മ വിവാദത്തില്‍ ചാടിയത്. ചത്തീസ്ഗഢ് കൊമേഴ്‌സ്യല്‍ ടാക്‌സ് എക്‌സൈസ്, വ്യവസായ മന്ത്രിയാണ് കവാസി ലാഖ്മ.തന്റെ നിയമസഭാ മണ്ഡലമായ കോണ്ടയിലെ റോഡുകള്‍ ഹേമാ മാലിനിയുടെ കവിളുകള്‍ പോലെയാണെന്നാണ് ലാഖ്മ പുകഴ്ത്തിയത്. വനിതാ എംപിയെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്നാണ് പ്രതിപക്ഷമായ ബിജെപി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഹേമാ മാലിനി.
'നക്‌സല്‍ ബാധിത പ്രദേശമായ കോണ്ടയാണ് എന്റെ സ്വദേശം. പക്ഷെ അവിടെ നിര്‍മ്മിക്കുന്ന റോഡുകള്‍ ഹേമാ മാലിനിയുടെ കവിള്‍ പോലെയാണ്. എന്നാല്‍ കുരുദ് മേഖലയിലെ റോഡുകള്‍ നിറയെ കുഴികളാണ്. അഴിമതിയാണ് ഇതിന് കാരണം', കുരുദ് ബ്ലോക്ക് വികസന യോഗത്തില്‍ മന്ത്രി പ്രഖ്യാപിച്ചു.
മുതിര്‍ന്ന ബിജെപി നേതാവും കുരുദില്‍ നിന്നുള്ള എംഎല്‍എയുമായ അജയ് ചന്ദ്രകാറിനെയാണ് ലാഖ്മ പ്രസ്താവനയിലൂടെ ലക്ഷ്യംവെച്ചത്. വലിയ രാഷ്ട്രീയക്കാരനാകാന്‍ ഏതെങ്കിലും എസ്പിയുടെയും, കളക്ടറുടെയും കോളറിന് പിടിക്കാന്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഉപദേശം നല്‍കിയും ലാഖ്മ നേരത്തെ വിവാദത്തില്‍ പെട്ടിരുന്നു