ഭുവനേശ്വര്‍-രാത്രിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ഫോണ്‍ പൊട്ടിത്തെറിച്ച് ഒഡിഷയില്‍ ഒരാള്‍ മരിച്ചു. നയഗഡ് ജില്ലയിലെ രണ്‍പുര്‍ ഗ്രാമവാസിയായ കുന പ്രധാന്‍ ആണ് മരിച്ചത്. 22 വയസ്സുകാരനായ കുന ക്ഷേത്ര നിര്‍മാണ തൊഴിലാളിയാണ്.
ട്രക്ക് ഉടമകളുടെ സംഘടന നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ ജോലികള്‍ക്കാണ് യുവാവ് വന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ശേഷം കിടന്നുറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. മുറിയില്‍ നിന്ന് പുക ഉയരുന്നതുകണ്ടാണ് പോയിനോക്കിയതെന്നും അവര്‍ പറഞ്ഞു. പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടത്.