ലോസ് ഏഞ്ചല്‍സ്-യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം മരുഭൂമിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍വയോധികനും മകളും അറസ്റ്റില്‍. സ്റ്റാന്‍ലി ആല്‍ഫ്രഡ് ലാവ്ടണ്‍ (54), ഷാനിയ നികോള്‍ പോച്ച് ലാവ്ടണ്‍ (22) എന്നിവരാണ് അറസ്റ്റിലായത്. കാലിഫോര്‍ണിയയിലാണ് സംഭവം. വനിതയെ തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോയശേഷം പീഡിപ്പിക്കുകയും മരുഭൂമിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഒരാഴ്ച തുടര്‍ച്ചയായ ബലാല്‍സംഗങ്ങള്‍ക്ക് യുവതി വിധേയയായി. മിലിട്ടറി പോലീസാണ് ആളൊഴിഞ്ഞ മരുഭൂമിയില്‍ ഇവരം കണ്ടെത്തിയത്. യുവതിയുടെ ജീവന്‍ തിരിച്ചു കിട്ടിയത് തന്നെ മഹാഭാഗ്യമാണെന്ന് പോലീസ് മേധാവി ഹെര്‍ണാണ്ടസ് പറഞ്ഞു.
സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടു പോകല്‍, കവര്‍ച്ച, പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.