ദുബായ്- പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ നിര്‍മിച്ച സെയ്ഫ് എന്ന മലയാള ചിത്രം ഈ മാസം 14 ന് യു.എ.ഇയില്‍ റിലീസാകും. ദുബായില്‍ ബിസിനസുകാരനുമായ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ഇരുവരും ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.
കേരളത്തില്‍ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് തന്നെ ഈ ചിത്രത്തിലേയ്ക്ക് എത്തിച്ചതെന്ന് ഷാജി പറഞ്ഞു. സെയ്ഫിന്റെ രചന നിര്‍വഹിച്ചതും ഷാജിയാണ്.
പ്രദീപ് കാളിപുറയത്താണ് ചിത്രം സംവിധാനം ചെയ്തത്. സിജു വില്‍സണ്‍, അപര്‍ണ ഗോപിനാഥ്, അനുശ്രീ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ, അജി ജോണ്‍, ഹരീഷ് പേരാടി, ശിവജി ഗുരുവായൂര്‍ തുടങ്ങിയ അറുപതിലേറെ അഭിനേതാക്കളുമുണ്ട്. ഇന്ത്യയൊട്ടാകെ ഉപയോഗിക്കാവുന്ന സെയ്ഫ് എന്നൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ ചിത്രം പരിചയപ്പെടുത്തുന്നതായി ഷാജി പറഞ്ഞു.