ദമാം- നഗരത്തിലെ അൽഫാഖ്‌രിയ സ്ട്രീറ്റിലെ വീട്ടിൽ പുലർച്ചെയുണ്ടായ സ്‌ഫോടനത്തിൽ 13 പേർക്ക് പരിക്ക്. വൻ സ്‌ഫോടനത്തിൽ വീട് ഏറെക്കുറെ തകർന്നിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. വീടിനോട് ചേർന്നുള്ള പാർക്കിംഗിലുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഒരു വില്ലയും മൂന്നു ഫഌറ്റുകളുമാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. സിവിൽ ഡിഫൻസും റെഡ്ക്രസന്റും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പോലീസ് അന്വേഷിച്ചുവരുന്നു.