ന്യൂദല്‍ഹി- പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും പ്രത്യേകിച്ച് സ്വദേശത്തും വിദേശത്തുമുള്ള മുസ്‌ലിംകള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് നബിയുടെ പാഠങ്ങള്‍ പ്രചോദനമേകുന്നതാണെന്നും ആശംസാ സന്ദേശത്തില്‍ മോഡി പറഞ്ഞു. സമാധാനവും സഹാനുഭൂതിയും വര്‍ധിപ്പിക്കാന്‍ ഈ ദിവസം കാരണമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
രാഷ്ട്രപതി റാംനാഥ് കോവിന്ദും നബിദിനാശംസകള്‍ നേര്‍ന്നു. പ്രവാചകന്റെ സാര്‍വത്രിക സാഹോദര്യത്തിന്റേയും അനുകമ്പയുടേയും സന്ദേശം എല്ലാവരുടേയും നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുന്നതാണെന്ന് രാഷ്ട്രപതി വിശേഷിപ്പിച്ചു.