Sorry, you need to enable JavaScript to visit this website.

രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് താരമായി പൂച്ച

ബൊഗോട്ട, കൊളംബിയ- ഈ പൂച്ച സോഷ്യല്‍മീഡിയയിലെ ഹീറോയാണ് കൊളംബിയയിലാണ് വൈറലായ സംഭവം നടന്നത്. നിലത്തിഴയുന്ന ഒരു വയസ്സള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച പൂച്ച ഇപ്പോള്‍ ഏവര്‍ക്കും പ്രിയങ്കരിയാണ്. ഈ വീഡിയോ കാണുന്നവര്‍ എല്ലാവരും പറയും ഇവള്‍ പൂച്ചയല്ല പുലിയാണെന്ന്. നിലത്തിഴയുന്ന കുഞ്ഞ് കോണിപ്പടിയിലേക്ക് ഇഴഞ്ഞു നീങ്ങുന്നതു കാണാം. സെക്കന്റുകള്‍ക്കുള്ളില്‍ പൂച്ച പാഞ്ഞെത്തുകയും കുഞ്ഞിനെ വകഞ്ഞു മാറ്റി അങ്ങോട്ട് പോകാതെ തടയുന്നതുമാണ് വീഡിയോയിലുള്ളത്. 45 സെക്കന്റ് മാത്രമുള്ള വീഡിയോ ഇപ്പോള്‍ വൈറലായി കഴിഞ്ഞു. ഡിലോര്‍ ആല്‍വറെസ് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ പൂച്ചകളുടെ സ്‌പെഷ്യല്‍ കെയറിനെ പരാമര്‍ശിക്കുന്നതാണ്. ഏതായാലും വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തത്.
പൂച്ചയുടെ സ്‌നേഹത്തെയും കരുതലിനെ പറ്റിയും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. പൂച്ചകളെ സ്‌നേഹിക്കൂ, അവര്‍ തിരിച്ചും നമ്മളെ പരിഗണിക്കുമെന്ന് ചിലര്‍ ട്വീറ്റ് ചെയ്യുന്നു. ഏതായാലും ഒരു വയസുകാരിയുടെ ജീവന്‍ സമയോചിതമായി രക്ഷിച്ച പൂച്ചയാണ് ഇപ്പോള്‍ താരം.

Latest News