ന്യൂദൽഹി- ബാബരി മസ്ജിദ്-അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീം കോടതി നിര്‍ണായക വിധിപ്രസ്താവം ആരംഭിച്ചു. അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധിയാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. പ്രസ്താവം പൂര്‍ത്തിയായാലെ വിധി സംബന്ധിച്ച പൂര്‍ണ ചിത്രം വ്യക്തമാകൂ. ഷിയാ വിഭാഗത്തിന്റെ ഹര്‍ജി കോടതി ഏകകണ്ഠമായി തള്ളി. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപോര്‍ട്ടില്‍ പരാമര്‍ശമില്ല. ഖനനത്തില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ സ്വഭാവമുണ്ട്. എഎസ്‌ഐ റിപോര്‍ട്ട് തള്ളിക്കളയാനാവില്ലെന്ന് കോടതി പറഞ്ഞു.
നിര്‍മോഹി അഖാഡയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും കോടതി. പള്ളിയില്‍ നമസ്‌ക്കാരം നിലച്ചത് മുസ്ലിംകളുടെ അവകാശം ഇല്ലാതാക്കുന്നില്ല. ഭൂമിയുടെ അവകാശം നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കേണ്ടത്, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും കോടതി പറഞ്ഞു. വിധി പ്രസ്താവം തുടരുന്നു.
Also Read I നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കം; കോടതി മുറികളെ പ്രകമ്പനം കൊള്ളിച്ച കേസ്
Also Read I ബാബരി കേസില്‍ വിധി പറയുന്നത് ഈ അഞ്ചു ജഡ്ജിമാര്‍; അറിയേണ്ടതെല്ലാം