തിരുവനന്തപുരം- കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ബ്രാൻഡായ കൊക്കോണിക്‌സ് അടുത്ത ജനുവരിയിൽ വിപണിയിലേക്ക്. ഇന്റലിന്റെ സഹകരണത്തോടെയാണ് നിർമാണം. വിദേശ ബ്രാൻഡുകളുടെ അതേ ഗുണമേൻമയിൽ കുറഞ്ഞ വിലയ്ക്ക് കംപ്യൂട്ടർ വിപണിൽ ലഭ്യമാകും. പ്രവർത്തനം ആരംഭിച്ച് കുറച്ചു മാസത്തിനകം തന്നെ ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർസിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കെൽട്രോൺ, കെ.എസ്.ഐ.ഡി.സി, യു.എസ്.ഡി ഗ്ലോബൽ, ആക്‌സലറീസ് എന്നിവയുടെ സഹകരണത്തോടെയാണ് നിർമാണം. മൂന്നു മോഡലുകളിൽ നാലു നിറങ്ങളോടെയാണ് വിപണിയിലെത്തുക. തുടക്കത്തിൽ എഴുപത് പേർക്ക് നേരിട്ട് ജോലി ലഭിക്കും.തിരുവനന്തപുരം മൺവിളയിലെ കെൽട്രോണിന്റെ ഫാക്ടറിയിലാണ് നിർമാണം.