ആംസ്റ്റര്‍ഡാം-ആംസ്റ്റര്‍ഡാമിലെ മുഖ്യ വിമാനത്താവളത്തില്‍ പൈലറ്റിന് സംഭവിച്ച ഒരു ചെറിയ കൈയബദ്ധം ചെന്ന് നിന്നത് മണിക്കൂറുകള്‍ നീണ്ട പരിഭ്രാന്തിയില്‍. ബുധനാഴ്ച വൈകിട്ട് മഡ്രിഡിലേക്കു പറക്കാനൊരുങ്ങിയ എയര്‍ യൂറോപ യുഎക്‌സ് 1094 വിമാനത്തിലാണ് പരിഭ്രാന്തി പരത്തിയ സംഭവം. പൈലറ്റിന്റെ കൈ തട്ടി വിമാന റാഞ്ചല്‍ സൂചിപ്പിക്കുന്ന അലാം മുഴങ്ങിയതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്. ഇതോടെ പൊലീസ് എത്തി വിമാനത്താവളത്തിന്റെ നിയന്ത്രണമേറ്റെടുത്തു. അപായമണി മുഴങ്ങിയതോടെ ടെര്‍മിനലുകള്‍ അടച്ചു. യാത്രക്കാരെ ഒഴിപ്പിക്കുകയും ആംബുലന്‍സുകള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അബദ്ധത്തില്‍ അലാം മുഴങ്ങിയതാണെന്ന് വ്യക്തമായതോടെ അടച്ച വിമാനത്താവളം വീണ്ടും തുറന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എയര്‍ യൂറോപ അധികൃതര്‍ അറിയിച്ചതോടെ ആളുകളും ശാന്തരായി.