ലണ്ടന്‍-ജ•ദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെ നാലാം നിലയില്‍ നിന്ന് താഴെ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. ലണ്ടനിലെ ഹാരോയില്‍ പിതാവിന്റെ പേരിലുള്ള നാലുനില ഫ്‌ലാറ്റില്‍ വച്ചാണ് എഡ്വേര്‍ഡ് പോപാഡിക് എന്ന മൂന്ന് വയസുകാരന്‍ മരിച്ചത്.ആഘോഷപരിപാടികള്‍ നടക്കുന്നതിനിടെ തുറന്നുകിടന്ന ജനലിലൂടെ എഡ്വേര്‍ഡ് താഴേക്ക് വീഴുകയായിരുന്നു. കുട്ടി നിലത്ത് വീഴുന്നത് കണ്ട് രക്ഷിതാക്കള്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.