റിച്ച്മണ്ട്, വെര്‍ജീനിയ, യു.എസ്- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി ശ്രദ്ധ നേടിയ ജൂലി ബ്രിസ്‌ക്മാന്‍ തെരഞ്ഞെടുപ്പ് വിജയി. വെര്‍ജീനിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ആണ് ജൂലി ബ്രിസ്‌ക്മാന്‍ വിജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സൂസന്നെ വോള്‍പ്പിനെ തോല്‍പ്പിച്ചാണ് ലൗഡൗണ്‍ കൗണ്ടി ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്‌സ് സീറ്റിലേക്ക് ജൂലി വിജയിച്ചത്. ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് 2017ലാണ് ട്രംപിനെ വഹിച്ച് പോയ വാഹനത്തിന് നേരെ ജൂലി പ്രതിഷേധ സൂചകമായി നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയത്. വൈറ്റ്ഹൗസ് ഫോട്ടോഗ്രാഫര്‍ എടുത്ത ആ ഫോട്ടോ വൈറലായതോടെ യുഎസ് സര്‍ക്കാരിന്റെ മാര്‍ക്കറ്റിംഗ് അനലിസ്റ്റ് സ്ഥാനത്ത് നിന്നും ജൂലിയെ പിരിച്ചുവിട്ടിരുന്നു. അതേ ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ടാണ് ജൂലി തന്റെ വിജയം ആഘോഷിച്ചത്.