Sorry, you need to enable JavaScript to visit this website.

അയോധ്യ വിധി: യു.പിയില്‍  താല്‍ക്കാലിക ജയിലുകള്‍ 

ലഖ്‌നൗ- ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേസായ അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നവംബര്‍ 17ന് മുന്‍പായി  വിധി വരാനിരിക്കെ തയ്യാറെടുപ്പുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ക്രമസമാധാന പാലനത്തിനായി താല്‍ക്കാലിക ജയിലുകള്‍ തയ്യാറാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.  അംബേദ്കര്‍ നഗറിലെ വിവിധ കോളേജുകളിലാണ് ഇത്തരം താല്‍ക്കാലിക ജയിലുകള്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്. അക്ബര്‍പൂര്‍, തണ്ട, ജലാല്‍പൂര്‍, ജെയ്ത്പൂര്‍, ഭിതി, അല്ലാപൂര്‍ എന്നിവിടങ്ങളിലാണ് ഇത്തരം താത്കാലിക ജയിലുകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്ന് അംബേദ്കര്‍ ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു. ജയിലുകള്‍ സ്ഥപിക്കപ്പെടുന്നതിനനുസരിച്ച് ആവശ്യമായ അടിസ്ഥാന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അയോധ്യ കേസില്‍ വിധി വരുന്നതിന് മുന്നോടിയായി സംസ്ഥാനത്താകമാനം സുരക്ഷാക്രമീകരണങ്ങല്‍ ശക്തമാക്കിയിട്ടുണ്ട്. മുന്‍കരുതലെന്നോണം അയോധ്യയില്‍ ഇതിനോടകം നിരോധനാജ്ഞ നടപ്പാക്കിയിരിക്കുകയാണ്. കൂടാതെ, ക്ഷേത്രനഗരത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും നടപ്പിലാക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും കര്‍മ്മനിരതരാണ്. ഒപ്പം കേന്ദ്ര സര്‍ക്കാര്‍ വിവിധ വിഭാഗങ്ങളില്‍നിന്നായി 40 കമ്പനി അതായത്, 4,000 സേനാംഗങ്ങളെയാണ് ഉത്തര്‍ പ്രദേശിന് വിട്ടു നല്‍കിയിരിക്കുന്നത്.

Latest News