കോഴിക്കോട്- മാവോവാദികളെന്ന് ആരോപിച്ച് കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്ത അലൻ ശുഹൈബിനെയും താഹ ഫസലിനെയും പുറത്താക്കാൻ സി.പി.എം തീരുമാനം. പാർട്ടി നടത്തിയ രഹസ്യ അന്വേഷണത്തിൽ ഇരുവരും മാവോവാദികളാണെന്ന് തെളിഞ്ഞ സഹചര്യത്തിലാണ് തീരുമാനം.മാവോയിസ്റ്റ് ആശയത്തിലേക്ക് കൂടുതൽ പ്രവർത്തകർ ആകൃഷ്ടരായോ എന്ന് പരിശോധിക്കാനും തീരുമാനിച്ചു. പാർട്ടിയുടെ വിവിധ തലങ്ങളിൽ ഇതിനായി ഉടൻ യോഗം വിളിക്കും. അലനും താഹയും പാർട്ടി പരിപാടികളിൽ നിരന്തരം പങ്കെടുക്കുന്നവരായിട്ടും ഇവരുടെ മാവോവാദി ബന്ധം കണ്ടെത്തനാകാത്തത് വീഴ്ചയാണെന്നും പാർട്ടി കരുതുന്നു. വഴിതെറ്റിയ സഖാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാനും നീക്കം നടത്തും. അതേസമയം, അലന്റെയും താഹയുടെയും പേരിൽ യു.എ.പി.എ ചുമത്തിയത് അംഗീകരിക്കില്ലെന്നും സി.പി.എം വ്യക്തമാക്കുന്നു.