ഇസ്‌ലാമാബാദ്-കാമുകന് അയച്ച നഗ്‌ന വീഡിയോ ചോര്‍ന്ന സംഭവത്തിന് ശേഷം ഗായികയ്ക്ക് മനം മാറ്റം. 'ഷോ ബിസ്' വിടുകയാണെന്ന് പിര്‍സാദ തന്റെ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്. 'ഞാന്‍ ഞാനായിരുന്നതില്‍ ക്ഷമിക്കുക' എന്ന വാചകങ്ങള്‍ ഉള്‍ക്കൊണ്ട ചിത്രം പ്രൊഫൈലാക്കിയ ശേഷമായിരുന്നു റാബിയുടെ പ്രഖ്യാപനം. 'ഞാന്‍ റാബി പിര്‍സാദ, ഞാന്‍ 'ഷോ ബിസ്' ഉപേക്ഷിക്കുകയാണ്. എന്റെ പാപങ്ങള്‍ അല്ലാഹു പൊറുക്കട്ടെ. എന്നോട് ക്ഷമിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കട്ടെ'. റാബി കുറിച്ചു. പാക്കിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് റാബിയുടെ നഗ്‌ന വീഡിയോ പ്രചരിച്ചത്. പാക്കിസ്ഥാന്‍ ആര്‍മി വക്താവ് ഇവര്‍ക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നും ഹാക്കര്‍മാരെ ഉപയോഗിച്ച് വിഡിയോ ചോര്‍ത്തിയതാണെന്നും ആരോപണമുണ്ട്. എന്നാല്‍, കാമുകന് ഫോണിലൂടെ അയച്ച വിഡിയോയാണ് ചോര്‍ന്നതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലുമെന്ന ഭീഷണിയുമായി രണ്ട് തവണ രംഗത്തെത്തിയ താരമാണ് റാബി.