അദ്ധ്യാപകനെ പൊതിരെ തല്ലി വിദ്യാര്‍ത്ഥികള്‍

ലഖ്‌നൗ-ഗുരുക്ക•ാരെ സംബന്ധിച്ചും ഗുരുകുലത്തെ സംബന്ധിച്ചുമുള്ള കാഴ്ചപ്പാട് മാറി വരികയാണ്. അതിനുള്ള വ്യക്തമായ ഉദാഹരണമാണ് യോഗിയുടെ പ്രയാഗ്‌രാജില്‍ നിന്നും പുറത്തു വരുന്നത്. വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത അദ്ധ്യാപകനെ കോളേജിലിട്ട് വിദ്യാര്‍ത്ഥികള്‍ പൊതിരെ തല്ലി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് അദ്ധ്യാപകനെ വടികള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതിന്റെ  വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ആദര്‍ശ ജനത കോളേജിലാണ്  സംഭവമുണ്ടായത്. പ്രയാഗ്‌രാജ് ശാസ്ത്രി നഗറിലെ ആദര്‍ശ ജനത കോളേജില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മെഡിക്കല്‍ ക്യാമ്പിനിടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപകന്‍ ഇതിനെ എതിര്‍ക്കുകയും വിദ്യാര്‍ത്ഥികളെ ശാസിക്കുകയും ചെയ്!തിരുന്നു. ഈ സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ആളെക്കൂട്ടി കോളേജില്‍ എത്തുകയും അദ്ധ്യാപകനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇരുപതോളം പേര്‍ ചേര്‍ന്ന് അദ്ധ്യാപകനെ വടി കൊണ്ട് അടിക്കുന്നതും ചവിട്ടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഗംഗാപര്‍ പോലീസ് സൂപ്രണ്ട് നാഗേന്ദ്ര സിംഗ് പറ!ഞ്ഞു.
അക്രമിസംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞതായും സംഘം ചേര്‍ന്ന് ഇവര്‍ അദ്ധ്യാപകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Latest News