മീറത്ത്- ദല്‍ഹിയിലേയും സമീപ പ്രദേശങ്ങളിലേയും കടുത്ത വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയും തുറന്നു വിട്ട വിഷവാതകം ആകാം കാരണമെന്ന് ബിജെപി നേതാവ്. പാക്കിസ്ഥാനും ചൈനയും ഇന്ത്യയെ ഭയക്കുന്നതു കൊണ്ടാകാം ഇതെന്നും ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ഷര്‍ദ പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ടു ചെയ്യുന്നു. ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ഒരു യുദ്ധത്തിലും അവര്‍ക്ക് ജയിക്കാനും കഴിഞ്ഞിട്ടില്ല. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായും അമിത് ഷാ ആഭ്യന്തര മന്ത്രിയായും അധികാരമേല്‍ക്കുക കൂടി ചെയ്തതോടെ പാക്കിസ്ഥാന്‍ നിരാശയിലാണ്. അതു കൊണ്ടാണ് ഇന്ത്യയ്‌ക്കെതിരെ എതു തന്ത്രവും അവര്‍ പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.