ദുബായ്- സ്കൂള്‍ ബസുകളില്‍ റോഡ് സേഫ്റ്റി അതോറിറ്റിയുടെ പരിശോധന. 50 സ്കൂളുകളിലെ 917 ബസുകളില്‍ നടത്തിയ പരിശോധനകളില്‍ 538 നിയമലംഘനങ്ങള്‍ കണ്ടെത്തി. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സര്‍വീസ് നടത്തിപ്പുകാര്‍ ഉത്തരവാദിത്തങ്ങള്‍ പാലിക്കാതിരിക്കുക, വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും രേഖകള്‍ ഇല്ലാതിരിക്കുക, യഥാസമയം അറ്റകുറ്റപ്പണി നടത്താതിരിക്കുക, ബസുകളില്‍ സ്മാര്‍ട് സംവിധാനങ്ങളുടെ അഭാവം എന്നിവ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. ബസുകളിലെ വനിതാജീവനക്കാര്‍ക്കും രേഖകള്‍ ഉണ്ടാകണമെന്നാണു നിയമം.
സ്കൂള്‍ ബസുകള്‍ നിരീക്ഷിക്കാനുള്ള സ്മാര്‍ട് സംവിധാനം വിജയമായതിനാല്‍ എല്ലാ വാഹനങ്ങളിലും ഇതുറപ്പാക്കും. ബസുകളുടെ അകത്തും പുറത്തും നൂതന ക്യാമറകള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്മാര്‍ട് സംവിധാനം.