ന്യൂദല്‍ഹി- തിസ് ഹസാരി കോടതി പരിസരത്ത് ശനിയാഴ്ച അഭിഭാഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രതിഷേധവുമായി ദല്‍ഹി പോലീസ് ആസ്ഥാനത്ത് പോലീസുകാരുടെ വന്‍ പ്രകടനം. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന പ്രഖ്യാപിച്ച് പോലീസുകാര്‍ ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുകയാണ്. തിസ് ഹസാരി കോടതി പരിസരത്തുണ്ടായ ഏറ്റുമുട്ടലില്‍ 20 പോലീസുകാര്‍ക്കും എട്ടു അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു. ഇരുപതോളം വാഹനങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. സാകേത് ജില്ലാ കോടതി വളപ്പിലും സസമാന സംഭവമുണ്ടായി. ഒരു പോലീസുകാരനെ ഒരു സംഘം അഭിഭാഷകര്‍ വളയുകയായിരുന്നു.
പോലീസുകാര്‍ക്ക് പിന്തുണയുമായി ഐപിഎസ് അസോസിയേഷനും രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണ്. വസ്തുകള്‍ വച്ച് സംഭവത്തെ കാണണം. മര്‍ദനത്തിനിരയായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാജ്യത്തെ എല്ലാ പോലീസുകാരുമുണ്ടെന്നും ഐപിഎസ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധവുമായി സമരത്തിലുള്ള അഭിഭാഷകരോട് കോടതിയെ മാനിക്കണമെന്നും ജോലിക്ക് എത്തണമെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
Read Also I ദല്‍ഹിയില്‍ കോടതി പരിസരത്ത് പോലീസും അഭിഭാഷകരും പോരടിച്ചു; വെടിയൊച്ച, കാറിനു തീയിട്ടു
തിസ് ഹസാരി കോടതി പരിസരത്ത് ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതുമായി ബന്ധപ്പെ നിസ്സാര തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്കു നയിച്ചത്.