ന്യൂദല്‍ഹി- ദല്‍ഹിയിലെ രൂക്ഷമായ വായു മലിനീകരണത്തില്‍ ആശങ്ക പങ്കുവെച്ചു നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തി. എയര്‍ പ്യൂരിഫയര്‍ ഘടിപ്പിച്ച മാസ്‌ക് ധരിച്ചു കൊണ്ടുള്ള തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചു കൊണ്ടാണ് താരം ആശങ്ക അറിയിച്ചത്. 'ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങളിലാണ്. ഇവിടെ ചിത്രീകരണം ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ ഇവിടെ കഴിയുന്നതിനെ പറ്റി എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല. മാസ്‌കുകളും എയര്‍ പ്യൂരിഫയറും ഉള്ളതു കൊണ്ട് ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. വീടു പോലുമില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക.' എന്നാണ് പ്രിയങ്കയുടെ പോസ്റ്റ്.
ദല്‍ഹിയില്‍ വായു മലിനീകരണം ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം രൂക്ഷമായി തുടരുകയാണ്. തലസ്ഥാന നഗരിയിലെ വായുമലിനീകരണ തോത് എമര്‍ജന്‍സി പ്ലസ് ആയാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഡല്‍ഹി വായു മലിനീകരണം സ്ഥാനം പിടിച്ചു. ഗ്യാസ് ചേമ്പറിനോടാണ് പല പത്രങ്ങളും ഇതിനെ ഉപമിച്ചത്.