മക്കയില്‍ 33 വഴിവാണിഭക്കാര്‍ പിടിയില്‍; കേടായ 500 കിലോ ഇറച്ചി പിടിച്ചു

മക്ക അൽനികാസ ഡിസ്ട്രിക്ടിൽ വിവിധ വകുപ്പുകൾ സഹകരിച്ച് നടത്തിയ റെയ്ഡിനിടെ പിടിയിലായ വഴിവാണിഭക്കാരനെ പോലീസ് വാഹനത്തിൽ കയറ്റുന്നു.

മക്ക - വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് മക്ക പോലീസ് അൽനികാസ ഡിസിട്രിക്ടിൽ നടത്തിയ റെയ്ഡിൽ 33 വഴിവാണിഭക്കാർ പിടിയിലായി.

വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച കേടായ 500 കിലോ ഇറച്ചിയും മൂന്നു ടിപ്പർ ലോഡ് പച്ചക്കറികളും പഴവർഗങ്ങളും റെയ്ഡിനിടെ പിടിച്ചെടുത്തു. ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
 

Latest News