Sorry, you need to enable JavaScript to visit this website.

മലയാളി വിദ്യാർഥി ഹൈദരാബാദിൽ നിര്യാതനായി

മണ്ണാർക്കാട് -  പുല്ലിശ്ശേരി കല്ലടി അബ്ദുറഹിമാന്റെ മകനും ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ പ്രഥമ ബാച്ചിലെ ബിരുദധാരിയും യുവ പണ്ഡിതനുമായ സുലൈമാൻ അൽ ഹികമി (23) നിര്യാതനായി. ശ്വാസകോശത്തിലെ അണുബാധ കാരണം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പെരിന്തൽമണ്ണ പി.ടി.എം കോളേജ് ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. 
വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന കാമ്പസ് വിംഗ് സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന അറബിക് വിംഗ് ഭാരവാഹി, മണ്ണാർക്കാട് മണ്ഡലം ട്രഷറർ, ജാമിഅ അൽ ഹിന്ദ് വിദൂര വിദ്യഭ്യാസ കേന്ദ്രമായ അത്തദാറുക് കോയമ്പത്തൂർ സെന്റർ അധ്യാപകൻ, ആനമങ്ങാട് മസ്ജിദുൽ മുജാഹിദീൻ ഖത്വീബ്, മണ്ണാർക്കാട് ചോമേരി അൽ ഹിക്മ സലഫി മദ്രസ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. 
മാതാവ്: അത്തീഖ സഹോദരങ്ങൾ: മുസ്തഫ, ഫലാഹ്, റഹ്മത്ത്. മയ്യിത്ത് നിസ്‌ക്കാരം ഹൈദരാബാദ് ഇഫഌ ക്യാമ്പസ് മസ്ജിദിൽ നടന്നു. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കോടതിപ്പടി ചോമേരി സലഫി മസ്ജിദിലും 11 മണിക്ക് കോളപ്പാകം മഹല്ല് ജുമാ മസ്ജിദിലും നടക്കും. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോളപ്പാകം മഹല്ല് ഖബർസ്ഥാനിൽ.
 

Latest News