രണ്ടായിരം രൂപയ്ക്കു പന്തയം വെച്ച് 42 മുട്ട തിന്നയാള്‍ മരിച്ചു

ജോന്‍പൂര്‍- ഉത്തര്‍ പ്രദേശിലെ ജോന്‍പൂരില്‍ മുട്ട തീറ്റയ്ക്ക് പന്തയം വച്ച യുവാവ് 42 മുട്ടകള്‍ വിഴുങ്ങി മരിച്ചു. 2000 രൂപയ്ക്കു വേണ്ടിയുള്ള പന്തയത്തിലാണ് 42കാരനായ സുഭാഷ് യാദവിന് ജീവന്‍ നഷ്ടമായത്. സുഹൃത്തുമായ ഉണ്ടായ ഒരു തര്‍ക്കം പരിഹരിക്കാനാണ് പന്തയം വച്ചതെന്ന് പോലീസ് പറഞ്ഞു. ബിബിഗഞ്ച് അങ്ങാടിയില്‍ വച്ചാണ് സംഭവം. 50 മുട്ട തിന്നാല്‍ 2000 രൂപ നല്‍കുമെന്ന വെല്ലുവിളി സ്വീകരിച്ച് മുട്ട തിന്നാനരംഭിച്ച സുഭാഷ് 42ാമത്തെ മുട്ട കഴിക്കുന്നതിനിടെ ബോധരഹിതനായി കുഴഞ്ഞ് വീഴുകയായിരുന്നു. ആളുകള്‍ ഉടന്‍ തന്നെ സുഭാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം മരണം സംഭവിച്ചു. അമിതമായി ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
 

Latest News