തിരുവനന്തപുരം- കോഴിക്കോട് രണ്ടു വിദ്യാർഥികളുടെ പേരിൽ യു.എ.പി.എ ചുമത്തിയ സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് കേസെടുത്താൽ യു.എ.പി.എ വരില്ല. പരിശോധനാ സമിതിയുടെ അനുമതി വേണമെന്നും യു.എ.പി.എ വേണ്ട എന്നുമാണ് ഇടതുമുന്നണിയുടെ നിലപാട്. പാർലമെന്റിൽ ഇക്കാര്യത്തിൽ ബി.ജെ.പിയെ എതിർത്തത് ഇടതുമുന്നണിയാണ്. കോൺഗ്രസ് യു.എ.പി.എക്ക് അനുകൂലമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.