ന്യൂദല്‍ഹി- ഉത്തരേന്ത്യയില്‍ അന്തരീക്ഷ മലിനീകരണം ഉയര്‍ന്ന തോതിലെത്തിയിരിക്കെ,
കേന്ദ്ര മന്ത്രിമാരുടെ ആഹ്വാനം സോഷ്യല്‍ മീഡിയകളില്‍ പരിഹാസത്തിനു കാരണമായി. ദല്‍ഹിയിലെ വായുമലിനീകരണത്തിന്റെ ഉപോല്‍പന്നമായി ധാരാളം തമാശകള്‍ ലഭിച്ചുവെന്നാണ് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ്.വൈ. ഖുറേഷിയുടെ പ്രതികരണം. ഇന്ത്യയിലേക്ക് വരൂ, മികിച്ച സ്ഥലമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയും മലിനീകരണവുമായി ബന്ധപ്പെട്ട പരിഹാസത്തിനായി ട്രോളന്‍മാര്‍ വിഷയമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി ഉത്തരേന്ത്യയില്‍ വായു മലിനീകരണം രൂക്ഷമാണ്. വിഷ മൂടല്‍മഞ്ഞ് ഏറ്റവും അപകടകരമായ തോതിലാണ്. ദേശീയ തലസ്ഥാന മേഖലയില്‍ പത്ത് നിരീക്ഷണ കേന്ദ്രങ്ങള്‍ എമര്‍ജന്‍സി പ്ലസ് ആയാണ് മലിനീകരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. ദല്‍ഹി എയര്‍ എമര്‍ജന്‍സി, ദല്‍ഹി പൊല്യൂഷന്‍, സേവ് ദല്‍ഹി തുടങ്ങിയവയാണ് ട്വിറ്ററിലെ ട്രന്റ്.
എന്നാല്‍ ദല്‍ഹിയില്‍ താമസിച്ചിട്ടും മോഡി സര്‍ക്കാരിലെ മന്ത്രിമാര്‍ മറ്റൊരു ഗ്രഹത്തില്‍ ജീവിക്കുന്നതുപോലെയാണ് പ്രശ്‌നത്തെ സമീപിക്കുന്നതെന്ന് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്നാണ് കേന്ദ്ര
പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുടെ അഭിപ്രായം. ഇക്കാര്യം രാവിലെ തന്നെ അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതോടൊപ്പമാണ് ദിവസം സംഗീതം കൊണ്ട് ആരംഭിക്കണമെന്ന മന്ത്രിയുടെ ഉപദേശം.
കേന്ദ്ര സര്‍ക്കാരും ദല്‍ഹി സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുകയാണെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും പങ്കെടുപ്പിച്ച്, കേന്ദ്ര, അന്തര്‍ സംസ്ഥാന യോഗങ്ങള്‍ സംഘടിപ്പിച്ചതായി ജാവദേക്കര്‍ അവകാശപ്പെട്ടു.
അതേസമയം, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കാനിരുന്ന സംസ്ഥാന പരിസ്ഥിതി മന്ത്രിമാരുടെ മൂന്ന് യോഗങ്ങല്‍ ജാവദേക്കര്‍ റദ്ദാക്കിയതായി കാണിക്കുന്ന സര്‍ക്കാര്‍ രേഖ പുറത്തുവന്നിട്ടുണ്ട്.
പഴയ ഗള്‍ഫല്ല; അപ്രതീക്ഷിത ചെലവുകള്‍ നേരിടാന്‍ വേണം ഒരു പ്ലാന്‍
വായുമലിനീകരണം വരുത്തുന്ന ദോഷങ്ങള്‍ ഒഴിവാക്കാന്‍ കാരറ്റ് കഴിക്കാന്‍
ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് രാവിലെ തന്നെ ഉപദേശിച്ചത്. മലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഫലപ്രദമാണെന്ന് മന്ത്രി അവകാശപ്പെട്ടു.
അതിനിടെ, അയല്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതാണ് തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണമെന്ന വിമര്‍ശത്തെ ഉത്തര്‍പ്രദേശ് മന്ത്രി സുനില്‍ ഭരാല വിമര്‍ശിച്ചു. ഇതൊരു പ്രകൃതിദത്ത സംവിധാനമാണെന്നും ആവര്‍ത്തിച്ച് വിമര്‍ശിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായി ചെയ്യുന്നതുപോലെ മഴയുടെ ദേവനായ ഇന്ദ്രനെ പ്രസാദിപ്പിക്കാന്‍ സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് ഹിന്ദു ആചാരപ്രകാരമുള്ള യജ്ഞങ്ങള്‍ നടത്തണമെന്നും ഇന്ദ്രദേവന്‍ കാര്യങ്ങള്‍ ശരിയാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, യാഗങ്ങള്‍ക്കും കാരറ്റിനും മാത്രം സഹായിക്കാനാവില്ലെന്ന തിരിച്ചറിവില്‍ താമസം ദല്‍ഹിക്കു പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കയാമ് നിതി ആയോഗ് തലവന്‍. വിരമിച്ച ശേഷം താന്‍ ദല്‍ഹിയില്‍നിന്ന് മാറി താമസിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സൂക്ഷിക്കുക, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ അവര്‍ സ്വന്തമാക്കും; പിന്നെ പണവും
ഉത്തരേന്ത്യയിലെ മലിനീകരണ അടിയന്തരാവസ്ഥ നേരിടുന്നതിന് സംസ്ഥാനങ്ങളുടെ സഹകരണം ഇനിയും ഉറപ്പാക്കാനിയിട്ടില്ല. ഫെഡറലിസത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുകയാണ് നിതി ആയോഗിന്റെ ലക്ഷ്യം. ഒരു സംസ്ഥാന സര്‍ക്കാരിനുമാത്രമായി പ്രതിസന്ധി നേരിടാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരുകളെ കൂടി ഉള്‍പ്പെടുത്തി സംയുക്ത നീക്കത്തിനുള്ള ശ്രമം ഇനിയും ഫലപ്രദമായിട്ടില്ല.