കോഴിക്കോട്- യു.എ.പി.എ ചുമത്തി അറസ്റ്റിലായ കോഴിക്കോട്ടെ വിദ്യാർഥികൾക്ക് നിയമസഹായം നൽകില്ലെന്ന് സി.പി.എം ജില്ലാ കമ്മിറ്റി. നിയമസഹായം നൽകേണ്ടത് കുടുംബമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ വ്യക്തമാക്കി. യു.എ.പി.എ ചുമത്തിയതിൽ എതിർപ്പുണ്ടെന്നും വിദ്യാർഥികൾക്ക് നിരോധിത പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കാമെന്നും മോഹനൻ മാസ്റ്റർ വ്യക്തമാക്കി. അറസ്റ്റിലായവർക്ക് നിയമസഹായം നൽകണമെന്ന് സി.പി.എം കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നു.