ആയോധ്യയെ കുറിച്ച് മിണ്ടരുതെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി യോഗിയുടെ നിര്‍ദേശം

ലഖ്‌നൗ- അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി ഉടന്‍ വരാനിരിക്കെ ഇതു സംബന്ധിച്ച് വിവാദ പരാമര്‍ശങ്ങളും പ്രസ്താവനകളും ഒഴിവാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. അനാവശ്യ പ്രതികരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് ഒരു മന്ത്രി സ്ഥിരീകരിച്ചു. കോടതി വിധി ആര്‍ക്ക് അനുകൂലമായായും ഒരു മന്ത്രിയും പ്രതികരിക്കരുത് എന്നാണ് യോഗി നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈകാരിക വിഷയങ്ങളില്‍ ആഘോഷം വേണ്ടെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും പ്രയാഗ് രാജില്‍ പറഞ്ഞിരുന്നു. കോടതി വിധി ഏതെങ്കിലും ഒരു വിഭാഗത്തിന് അനുകൂലമായേക്കാം. എങ്കിലും മറുവിഭാഗത്തെ അലോസരപ്പെടുത്തുന്ന തരത്തില്‍ ആഘോഷങ്ങള്‍ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാദമുണ്ടാക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വിട്ടു ന്ില്‍ക്കാന്‍ ആര്‍എസ്എസും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest News