ആലപ്പുഴ- ജനനേന്ദ്രിയത്തില്‍ കടുത്ത വേദനയുമായി പരിശോധനയ്‌ക്കെത്തിയ യുവാവിന്റെ മൂത്രനാളിയില്‍ നിന്ന് ഏഴു സെന്റിമീറ്റര്‍ നീളമുള്ള പോത്തട്ടയെ കണ്ടെത്തി. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ കൂടാതെ തന്നെ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്നും ആ അട്ടയെ നീക്കം ചെയ്തു. മലമ്പ്രദേശങ്ങളിലും ചതുപ്പു നിലങ്ങളിലും പൊതുവെ കാണപ്പെടുന്ന നൂല്‍ വലിപ്പത്തിലുള്ള തരം അട്ടയാണിതെന്ന് ഡോക്ടര്‍ പറഞ്ഞു. തോട്ടില്‍ ഇറങ്ങിയപ്പോള്‍ യുവാവിന്റെ മൂത്രനാളിയില്‍ കയറി രക്തം കുടിച്ച് വലുതായതാണിത്. കൂടുതല്‍ അകത്തേക്കു പോകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്താണ് വിദഗ്ധമായി ശസ്ത്രക്രിയ കൂടാതെ അട്ടയെ മൂത്രനാളിയില്‍ നിന്ന് പുറത്തെടുത്തത്. ചികിത്സയ്ക്കു ശേഷം യുവാവ് ആശുപത്രി വിട്ടു.