ആച്ചെ- ഇന്തോനേഷ്യയില്‍ വ്യഭിചാരത്തിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം തയാറാക്കിയ ഉലമാ കൗണ്‍സില്‍ അഗം വ്യഭിചാരത്തിന് പിടിയില്‍. ഇയാള്‍ക്ക് പരസ്യമായി 28 ചാട്ടയടി നല്‍കി.
ആച്ചെ ഉലമാ കൗണ്‍സില്‍ അംഗം മുഖ്‌ലിസ് ബിന്‍ മുഹമ്മദിനാണ് പരസ്യ ശിക്ഷ നല്‍കിയത്. ഇയാള്‍ ബന്ധം പുലര്‍ത്തിയ വിവാഹിതയായ സ്ത്രീക്ക് 23 ചാട്ടയടിയും നല്‍കി.
ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ചുള്ള ശിക്ഷാ വിധികള്‍ കര്‍ശനമായി നടപ്പിലാക്കുന്ന പ്രദേശമാണ് ഇന്തോനേഷ്യയിലെ ആച്ചെ. സ്വവര്‍ഗ ലൈംഗികതക്കും ചൂതാട്ടത്തിനും ഇവിടെ പരസ്യമായി ചാട്ടയടി ലഭിക്കും.
ഇത് ദൈവിക നിയമമാണ്. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അത് ഉലമാ കൗണ്‍സില്‍ അംഗമായാലും ശിക്ഷ നടപ്പാക്കും- ആച്ചെ ബെസാര്‍ ഡിസ്ട്രിക്ട് മേയര്‍ ഹുസൈനി വഹാബ് പറഞ്ഞു.
പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ചാണ് മുഖ്‌ലിസിനുള്ള ശിക്ഷ നടപ്പിലാക്കിയത്.