ബെയ്‌റൂത്(ലബനന്‍)- ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ കൊലപ്പെടുത്തി എന്ന് വീരവാദം മുഴക്കുന്ന അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ബാഗ്ദാദിയുടെ പിന്‍ഗാമിയും ഐ എസിന്റെ പുതിയ തലവനുമായ അബു ഇബ്രാഹിം ഹാഷിമി ഖുറാഷി. റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ഐഎസ് വക്താവ് ഭീഷണി മുഴക്കിയത്.
'ബാഗ്ദാദിയെ ഇല്ലാതാക്കിയതില്‍ നിങ്ങള്‍ അധികം സന്തോഷിക്കേണ്ട.ഒരു രാജ്യത്തിന്റെ പരിഹാസപാത്രമാകുന്നതെങ്ങനെയാണെന്ന് നിങ്ങള്‍ കാണുന്നില്ല. ഉറങ്ങുമ്പോഴും ഉണരുമ്പോഴും വ്യത്യസ്ത അഭിപ്രായമുള്ള കിറുക്കനായ കിളവന്‍ ഭരിക്കപ്പെടാനാണ് നിങ്ങളുടെ വിധി. യൂറോപ്പിന്റെയും മധ്യആഫ്രിക്കയുടെയും പടിവാതില്‍ എത്തി നില്‍ക്കുകയാണ് ഐ എസ് എന്ന യാഥാര്‍ഥ്യം നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല' ഐഎസ് സന്ദേശത്തില്‍ പറയുന്നു.
സിറിയയിലെ അമേരിക്കന്‍ സൈനിക നടപടിക്കിടയില്‍ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ബാഗ്ദാദി കൊല്ലപ്പെട്ട വിവരം പുറം ലോകത്തെ അറിയച്ചത്. സെന്യം ഇരച്ചെത്തിയപ്പോള്‍ ഭയന്ന് വിറച്ച് ബാഗ്ദാദിന്റെ മൂന്ന് കുട്ടികളുമായി അലറിവിളിച്ച് കരഞ്ഞുകൊണ്ട് ഓടി, ഒരു തുരങ്കത്തിനകത്തേക്ക് കടക്കുകയും സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്.
ഇന്നെല സിറിയയിലെ ഇദ്‌ലിബ് പ്രവശ്യയിലെ ബഗ്ദാദിയുടെ ഒളിത്താവളം ആക്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടിരുന്നു. ബാഗ്ദാദിയുടെ മരണം ഐ എസ് കേന്ദ്രങ്ങളും സ്ഥിരീകരിച്ചു. പുതിയ തലവനായിഅബു ഇബ്രാഹിം ഹാഷിമി ഖുറാഷിയെ തെരഞ്ഞെടുത്തതായും ഐഎസ് അറിയിച്ചിരുന്നു.