ജിദ്ദ- സൗദി ടെലിക്കോം കമ്പനി 5ജി പാക്കേജുകള്‍ പുറത്തിറക്കി.
എസ്.ടി.സി ക്വിക്നെറ്റ് 5ജി പ്രീപെയ്ഡ് പാക്കേജുകള്‍:
രണ്ട് മാസ കാലാവധിയുള്ള 200 ജിബി പാക്കേജിന് 360 റിയാലാണ് ചാര്‍ജ്. ആക്ടിവേറ്റ് ചെയ്യാന്‍ 900 ലേക്ക് 2732 എന്ന് മെസേജ് അയക്കുക.
മൂന്ന് മാസ കാലാവധിയുള്ള 500 ജിബി പാക്കേജ് നിരക്ക് 800 റിയാല്‍. ആക്ടിവേഷന് 900 ലേക്ക് 2733.
പോസ്റ്റ് പെയ്ഡ് പാക്കേജ്
ഒരു മാസ കാലാവധിയില്‍ 100 ജിബി. നിരക്ക് 180 റിയാല്‍. ആക്ടിവേഷന് 900 ലേക്ക് 2909
ഒരു മാസ കാലാവധിയില്‍ അണ്‍ലിമിറ്റഡ്. നിരക്ക് 350 റിയാല്‍. ആക്ടിവേഷന് 900 ലേക്ക് 2911
വണ്‍ ടൈം പോസ്റ്റ് പെയ്ഡ് പാക്കേജ്.
ഒരു മാസ കാലാവധി 50 ജിബി നിരക്ക് 175 റിയാല്‍. ആക്ടിവേഷന 900 ലേക്ക് 2958
5ജി നെറ്റ്വര്‍ക്ക് ലഭിക്കാന്‍ 5 ജി റൗട്ടര്‍ ആവശ്യമാണ്. എസ്.ടി.സി ഔട്ട്ലെറ്റുകളില്‍നിന്ന് മുഴുവന്‍ തുക നല്‍കിയോ ഇന്‍സ്റ്റാള്‍മെന്റായോ റൗട്ടര്‍ വാങ്ങാം.
നിലവില്‍ എല്ലാ ഡിവൈസുകളും 5ജി സപ്പോര്‍ട്ട് ചെയ്യുന്നില്ല. അത് പരിശോധിച്ച് ഉറപ്പുവരുത്തണം.