Sorry, you need to enable JavaScript to visit this website.

ബഗ്ദാദിയുടെ മരണം ഐഎസും സ്ഥിരീകരിച്ചു; പുതിയ തലവനെ പ്രഖ്യാപിച്ച് ഭീകരസംഘടന

ബെയ്‌റൂത്ത്- യുഎസ് ആക്രമണത്തില്‍ സിറിയയില്‍ കൊല്ലപ്പെട്ട അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണം  ഭീകരസംഘടനയായ ഐഎസും സ്ഥിരീകരിച്ചു. ഐഎസിന്റെ മാധ്യമ വിഭാഗമായ അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷന്‍ പുറത്തു വിട്ട ഓഡിയോ സന്ദേശത്തിലാണിത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അബു ഇബ്‌റാഹീം അല്‍ ഹാശിമി അല്‍ ഖുറൈശിയെ അവരോധിച്ചതായും സന്ദേശത്തില്‍ പറയുന്നു. ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. യുഎസ് ആക്രമണത്തില്‍ ബഗ്ദാദിയുടെ ഏറ്റവും അടുത്ത സഹായി ആയ അബു ഹസന്‍ അല്‍ മുഹാജിര്‍ മരിച്ചതായും ഈ ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. 2016 മുതല്‍ ഐഎസിന്റെ വക്താവായിരുന്നു ഇദ്ദേഹം. ഇദ്‌ലിബില്‍ ബഗ്ദാദി കൊല്ലപ്പെട്ട ദിവസം തന്നെ വടക്കന്‍ സിറിയയിലെ ജറാബ്ലുസില്‍ യുഎസ്, കുര്‍ദിഷ് സേനകള്‍ നടത്തിയ സംയുക്താക്രമണത്തിലാണ് അല്‍ മുഹാജിര്‍ കൊല്ലപ്പെട്ടത്. സിറിയില്‍ പരാജയപ്പെട്ടതിനു ഏഴു മാസങ്ങള്‍ക്കു ശേഷമുണ്ടായ രണ്ടു പ്രധാന നേതാക്കളുടെ മരണം ഐഎസിന് ഇരട്ട പ്രഹരമായി.

ബഗ്ദാദിയെ കൊന്നെങ്കിലും അമേരിക്കക്കാര്‍ ആഹ്ലാദിക്കേണ്ട എന്ന പ്രതികരണവുമായി ഐഎസിന്റെ പുതിയ വക്താവ് അബു ഹംസ അല്‍ ഖുറൈശി രംഗത്തെത്തിയിട്ടുണ്ട്.
 

Latest News