ദമാം- തിരുവനന്തപുരം പൂന്തുറ മാണിക്കം വിളാകം സൈദ് അലി (43) ദമാം അല്‍മന ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ നിര്യാതനായി. 20 വര്‍ഷമായി ദമാമിലുള്ള ഇദ്ദേഹം റിദ കമ്പനിയില്‍ ഫയര്‍ ആന്റ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
ഒരാഴ്ച മുമ്പ് വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പന്റിസൈറ്റിസ് പൊട്ടി അണുബാധ ശരീരമാകെ വ്യാപിച്ചതിനെ തുടര്‍ന്നാണ് മരണം. ശസ്ത്രക്രിയയിലൂടെ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അബ്ദുല്‍ വഹാബ്-ഹസീന ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. മക്കള്‍: ഫയാസ്, ഫസ്ന, ഫലാഹ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്ത്തകന് നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.