Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആർ.എസ്.എസിനെ നിരോധിച്ച പട്ടേലിനെ  ഹിന്ദുത്വവാദിയാക്കാൻ ബി.ജെ.പി നീക്കം- മുല്ലപ്പള്ളി

തിരുവനന്തപുരം- ആർ.എസ്.എസിനെ നിരോധിച്ച സർദാർ വല്ലഭായ് പട്ടേലിനെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകമായി വരുത്തിതീർക്കുകയാണ് മോഡിയും കൂട്ടരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നെഹ്‌റുവിനേയും ഇന്ദിരാഗാന്ധിയേയും തമസ്‌കരിക്കുന്നു. ഇന്ത്യയുടെ ആത്മാവായിരുന്നു ഇന്ദിരാഗാന്ധി. തീവ്രവാദശക്തികൾക്കെതിരായ പോരാട്ടത്തെ തുടർന്നാണ് ഇന്ദിരാഗാന്ധിക്ക് ജീവൻ നഷ്ടമായത്. എന്നാൽ സമാനമായ ശക്തികൾ ഹൈന്ദവ തീവ്രവാദമെന്ന രൂപത്തിൽ  മതേതരത്വത്തേയും ബഹുസ്വരതയേയും തകർക്കുന്ന ഭരണവുമായി മുന്നോട്ട് പോകുന്നു. 
ഗാന്ധിജിയെ വധിച്ചതിനെ തുടർന്ന് ആർ.എസ്.എസിനെ നിരോധിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് നെഹ്‌റുവും പട്ടേലുമെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനാചരണത്തോട് അനുബന്ധിച്ച് കെ.പി.സി.സിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങളെ ഓരോന്നായി വിറ്റുതുലച്ചു. റെയിൽവെയെ സ്വകാര്യവത്ക്കരിച്ചു. യു.പി.എ സർക്കാർ അധികാരമൊഴിയുന്നത് വരെ മികച്ച രീതിയിൽ പ്രവർത്തിച്ച ബാങ്കുകൾ പലതും ഇപ്പോൾ അപകടകരമായ അവസ്ഥയിലാണ്.
ബാങ്കുകളെ ദേശസാത്ക്കരിച്ച നടപടിയിലൂടെ സമൂഹ്യ സാമ്പത്തിക വിപ്ലവത്തിനാണ് ഇന്ദിരാഗാന്ധി തുടക്കം കുറിച്ചത്. ബാങ്കിംഗ് സൗകര്യം ഗ്രാമങ്ങളിൽ ലഭ്യമായി. 
ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടും ദേശസാത്കൃത ബാങ്കുകൾ മാത്രമാണ് അതിനെ അതിജീവിച്ചത്. അതിന്റെ നേട്ടം ഇന്ദിരാഗാന്ധിക്കാണ്.
സാമ്രാജ്യത്വ പോരാട്ടത്തിന് ഉറച്ച നിലപാട് എടുത്ത ധീരവനിതയാണ് ഇന്ദിര. രാജ്യത്തെ ആണവശക്തിയാക്കി വളർത്തിയതും സാമൂഹ്യനീതി ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിച്ചതും ഇന്ദിരാഗാന്ധിയാണ്. പട്ടിണി നിർമ്മാർജനം ചെയ്യാൻ 20 ഇന കർമ്മ പദ്ധതി നടപ്പിലാക്കി. ഭക്ഷ്യ സുരക്ഷ നടപ്പിലാക്കാൻ പ്രചോദനം നൽകിയതും ഇന്ദിരാഗാന്ധിയുടെ ഹരിത വിപ്ലവമാണ്.
ഇന്ദിരാഗാന്ധിയെ കുറിച്ചുള്ള സ്മരണ പുതിയ ആവേശവും കരുത്തും പകരുന്നു. രാജ്യത്തെ വളർച്ചയിലേക്ക് നയിച്ചത്  നെഹ്‌റുവും ഇന്ദിരയുമാണ്. ശാസ്ത്രസാങ്കേതിക രംഗം പൊതുമേഖല തുടങ്ങി ഓരോന്നും എടുത്ത് പരിശോധിച്ചാൽ ഇന്ദിരയുടെ കയ്യൊപ്പ് കാണാമെന്നും അദ്ദേഹം പറഞ്ഞു.

Latest News