റിയാദ് - തടവുകാരെ ജയിലുകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ജയിൽ ഉദ്യോഗസ്ഥർക്ക് പത്തു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ജയിലുകളിൽ സുരക്ഷാ ഭംഗമുണ്ടാക്കാൻ ഉപയോഗിക്കുന്നതിന് ആയുധങ്ങളോ ഉപകരണങ്ങളോ ജയിലുകൾക്കകത്തേക്ക് പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നവർക്കും തടവുകാരെയും കസ്റ്റഡി പ്രതികളെയും രക്ഷപ്പെടുത്തുന്നവർക്കും ഇതിന് സഹായിക്കുന്നവർക്കും അഞ്ചു വർഷം വരെ തടവ് ലഭിക്കും. ഇത്തരം കേസുകളിലെ പ്രതികൾ ജയിൽ, ലോക്കപ്പ് ഉദ്യോഗസ്ഥരോ ഇവയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോ ആണെങ്കിൽ അവർക്ക് പത്തു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
ഇത്തരം കുറ്റങ്ങൾ അറസ്റ്റ് നിർബന്ധമാക്കുന്ന വലിയ കുറ്റകൃത്യങ്ങളുടെ ഗണത്തിലാണ് പെടുകയെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.