Sorry, you need to enable JavaScript to visit this website.

നവാസ് ശരീഫിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി

ഇസ്‌ലാമാബാദ്- അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ
ആശുപത്രിയിലേക്ക് മാറ്റിയ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി
നവാസ് ശരീഫിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായി. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയാന്‍ കാരണമെന്തെന്ന് നിര്‍ണയിക്കാനായിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബ ഡോക്ടര്‍ അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് തന്റെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണെന്നും അദ്ദേഹത്തെ നഷ്ടപ്പെട്ടേക്കാമെന്നും  കുടുംബത്തിന്റെ സ്വകാര്യ ഡോക്ടര്‍ അദ്‌നാന്‍ ഖാന്‍ പറഞ്ഞു.
അതിനിടെ, നവാസ് ശരീഫിന്റെ ശിക്ഷ എട്ട് ആഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത ലാഹോര്‍ ഹൈക്കോടതി അഴിമതിക്കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. 20 ലക്ഷം രൂപ വീതമുള്ള രണ്ട് ജാമ്യബോണ്ടുകള്‍ സമര്‍പ്പിക്കണമെന്ന്  കോടതി നിര്‍ദേശിച്ചു. നവാസിന്റെ ചികിത്സയുടെ മേല്‍നോട്ടം വഹിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ഭാഗമായ ഡോക്ടര്‍മാരോട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ നവാസിന് 80 കുത്തിവെപ്പുകള്‍ നല്‍കിയതായി ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു. ഇത് അപകടകരമായ നിലയിലേക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ചികിത്സയ്ക്കിടെ നവാസിനും ഹൃദയാഘാതം സംഭവിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

 

 

Latest News