Sorry, you need to enable JavaScript to visit this website.

കാമുകനൊത്തുള്ള ലൈംഗിക ബന്ധത്തിനിടെ  കട്ടില്‍ തകര്‍ന്നു, നഷ്ടപരിഹാരം വേണമെന്ന് അമ്മ 

സിഡ്‌നി- കാമുകനുമായുള്ള ലൈംഗിക ബന്ധത്തിനിടെ കട്ടിലിന്റെ കാലൊടിച്ച മകള്‍ക്കെതിരെ പരാതിയുമായി അമ്മ. ആസ്‌ത്രേലിയയിലെ നിക്കോള്‍ എന്ന സ്ത്രീയാണ് ഇക്കാര്യത്തിന് മകള്‍ റിയാണന്‍ തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി 'കോടതി'യെ സമീപിച്ചത്. മകള്‍ തനിക്ക് 1600 പൗണ്ട്  നല്‍കണമെന്നാണ് നിക്കോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിക്കോള്‍ ഈ ആവശ്യവുമായി സമീപിച്ചത് യഥാര്‍ത്ഥ കോടതിയെയല്ല. 'ട്രയല്‍ ബൈ കൈല്‍' എന്ന പേരില്‍ കൈല്‍ സാന്‍ഡിലാന്‍ഡ്‌സ് എന്ന റേഡിയോ ജോക്കി നടത്തുന്ന റിയാലിറ്റി ഷോയിലാണ് നിക്കോള്‍ തന്റെ ആവശ്യം ഉന്നയിച്ചത്.
തന്റെ പാര്‍ട്ണറുമായി ഒരു ദൂരയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു നിക്കോള്‍. ആ സമയം വീട് നോക്കാന്‍ നിക്കോള്‍ മകള്‍ റിയാണനെയാണ് ഏല്‍പ്പിച്ചിരുന്നത്. താന്‍ പോയി വരുന്നത് വരെ വീട് സൂക്ഷിക്കണമെന്നും അതുവരെ തന്റെ വിശാലമായ കിടപ്പറ റിയാണന് ഉപയോഗിക്കാമെന്നും നിക്കോള്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇല്ലാതിരുന്ന സമയത്ത് കാമുകനുമായി വീട്ടില്‍, ഏറെ വിലപിടിപ്പുള്ള തന്റെ കിടക്കയില്‍ വച്ച് രതികേളികളില്‍ ഏര്‍പ്പെട്ട്, തന്റെ കട്ടിലും തകര്‍ത്ത ശേഷം യാതൊരു കുറ്റബോധവും മകള്‍ കാണിക്കാത്തതിലാണ് നിക്കോളിന് പരാതി. നിക്കോളിന്റെ മകള്‍ താരതമ്യേന ശരീരഭാരം കൂടിയ പെണ്‍കുട്ടിയാണ്.
ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അമ്മയുടെയും മകളുടെയും തര്‍ക്കം കേട്ട 'ജഡ്ജി' ഇടയ്ക്കിടക്ക് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 'വാദങ്ങ'ളെല്ലാം കേട്ട 'ജഡ്ജി' കൈല്‍, കാമുകനുമായി ബന്ധപ്പെടാന്‍ റിയാണയ്ക്ക് സ്വന്തം കട്ടില്‍ ഉപയോഗിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ അവള്‍ നല്‍കിയ മറുപടിയും രസകരമാണ്. തന്റെ സ്വന്തം കട്ടിലില്‍ തന്റെ മറ്റ് ചില സുഹൃത്തുക്കള്‍ ഇരിക്കുകയായിരുന്നു എന്നാണ് ഈ ചോദ്യത്തിന് റിയാണന്‍ മറുപടി നല്‍കിയത്. ഏതായാലും അമ്മയുടെ കട്ടില്‍ തകര്‍ത്ത മകള്‍ക്ക് ഏകദേശം ഒന്നര ലക്ഷം രൂപയ്ക്ക് തുല്യമായ പൗണ്ട്  പിഴയിട്ടിരിക്കുകയാണ് കോടതി.

Latest News