Sorry, you need to enable JavaScript to visit this website.

ഹർത്താൽ പിൻവലിക്കണമെന്ന് മഅ്ദനി

ബാംഗ്ലൂർ- മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പി.ഡി.പി നേതാവ് അബ്ദുനാസർ മഅ്ദനി സുപ്രീം കോടതിയെ സമീപിക്കും. മാതാപിതാക്കളെ കാണാൻ അനുമതി നൽകിയ എൻ.ഐ.എ കോടതി മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നില്ല. അടുത്ത മാസം ഒന്നു മുതൽ ആറു വരെ കേരളത്തിൽ കഴിയാനാണ് മഅ്ദനിക്ക് കോടതി അനുമതി നൽകിയത്. ഏഴിന് കോടതിയിൽ തിരികെ എത്തണം. ഒൻപതിനാണ് മകന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ നടത്താൻ പി.ഡി.പി തീരുമാനിച്ചിരുന്നു. എന്നാൽ, ഹർത്താലിനോട് യോജിപ്പില്ലെന്നും ഹർത്താൽ പിൻവലിക്കണമെന്നും മഅ്ദനി ആവശ്യപ്പെട്ടു.

മകൻ ഹാഫിസ് ഉമർ മുക്താറിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിലേക്ക് പോകാൻ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകാനാകില്ലെന്ന് സിബി.ഐ കേസുകൾക്കുള്ള ബംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജി ശിവണ്ണ വ്യക്തമാക്കിയിരുന്നു. എന്നാൽ, രോഗിയായ മാതാവിനെ സന്ദർശിക്കാൻ കേരളത്തിൽ പോവാം. ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ കേരളത്തിലെത്തി മാതാവിനെ കാണാം. വിവാഹത്തിനും അതോടൊപ്പമുള്ള മറ്റുചടങ്ങുകളിലും പങ്കെടുക്കാനും രോഗിയായ മാതാവിനെ സന്ദർശിക്കാനുമാണ് സുപ്രിം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിൽ ഇളവുതേടി മഅ്ദനി ഹരജി നൽകിയത്. ഓഗസ്റ്റ് ഒന്നുമുതൽ 20 വരെ കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു മഅ്ദനി ആവശ്യപ്പെട്ടത്. 
എന്നാൽ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായ നിലപാട് സ്വീകരിച്ചു. ഇത് കണക്കിലെടുത്താണ് കോടതിവിധി. ബംഗളൂരു സ്‌ഫോടനക്കേസിൽ വിചാരണത്തടവുകാരനായ മഅ്ദനി നിലവിൽ ജാമ്യത്തിൽ നഗരത്തിലെ ഫഌറ്റിലാണ് താമസം. മാഹിക്കടുത്ത അഴിയൂരിൽ വലിയപറമ്പത്ത് വീട്ടിൽ ഇല്യാസിന്റെ മകൾ നിഹ്്മത്ത് ജബിനെയാണ് മഅ്ദനിയുടെ മകൻ ഉമർ മുക്താർ വിവാഹം കഴിക്കുന്നത്.

Latest News