ബെംഗളൂരു- ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. നിലവിലെ സാഹര്യത്തില്‍ കോണ്‍ഗ്രസിന് എല്ലാ സീറ്റിലും വിജയ സാധ്യത ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരമാവധി സീറ്റുകള്‍ നേടിയാല്‍ നേരിയ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്നും സിദ്ധരമായ്യ പറഞ്ഞു.
സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് രാജിവെച്ച 15 എംഎല്‍എമാരുടേും മണ്ഡലത്തില്‍ ഡിസംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. സര്‍ക്കാരിന്റെ ഭാവി തന്നെ നര്‍ണയിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനോളം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണിത്. പരമാവധി വിജയ സാധ്യതയുള്ള നേതാക്കളെ അങ്കത്തിന് ഇറക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരുങ്ങുന്നത്. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരെ തന്നെ രണ്ടാം അങ്കത്തിനിറക്കി തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.