ഗോരഖ്പുര്‍- ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ ജില്ലയിലേത് വ്യത്യസ്തമായൊരു ഒളിച്ചോട്ടക്കഥയാണ്. ഇവിടെ ഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കിയിയെല്ലന്നാരോപിച്ചാണ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത്. നാല് മാസം മുന്‍പ് ഇതേ കാരണത്താല്‍ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു. ഇതിന് ശേഷം മടങ്ങിവന്നിട്ടാണ് വീണ്ടും രണ്ടാമത് ഒളിച്ചോടിയത്. തനിക്ക് കഴിക്കാന്‍ ഭര്‍ത്താവ് മുട്ട നല്‍കാറില്ലെന്നും ഇത് കൊണ്ടുള്ള വിഷമമാണ് ഇറങ്ങിപ്പോകാന്‍ കാരണമെന്നും ഭാര്യ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച മുട്ടയുടെ പേരില്‍ ദമ്പതികള്‍ വീണ്ടും വഴക്കിട്ടിരുന്നു. പിന്നീട് ഭാര്യയെ കാണാതാവുകയായിരുന്നു. കാമുകനെയും കാണാതായതോടെയാണ് ഇരുവരും ഒരുമിച്ചാണ് പോയതെന്ന സംശയം ഉയര്‍ന്നത്.
തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുക്കാര്‍ പരാതി നല്‍കി. ദിവസക്കൂലിക്കാരനായ തനിക്ക് കുടുംബത്തിനു വേണ്ടി എല്ലാദിവസവും മുട്ട വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. എല്ലാ ദിവസവും മുട്ട കഴിക്കാന്‍ കിട്ടിയില്ലെങ്കില്‍ യുവതി അസ്വസ്ഥമാകുമായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. ഇത് മുതലെടുത്ത ഭാര്യയുടെ കാമുകന്‍ എല്ലാ ദിവസവും മുട്ടകള്‍ വാങ്ങി നല്‍കാറുണ്ടായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു. യുവതിയും കാമുകനും പോകാന്‍ സാധ്യതയുളളയിടത്തെല്ലാം പൊലീസ് തിരയുകയാണ്.