ബേട്ടിയ- ബിഹാറില്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് തുറന്ന മൈതാനത്ത്. ബേട്ടിയയിലെ ആര്‍.എല്‍.എസ്.വൈ കോളേജിലെ വിദ്യാര്‍ഥികളാണ് മൈതാനത്ത് പരീക്ഷ എഴുതിയത്.
2000 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്കിരിക്കാന്‍ സൗകര്യമുള്ള കേന്ദ്രത്തില്‍ 5000 വിദ്യാര്‍ഥികളെ അനുവദിച്ചാല്‍ പിന്നെന്തു ചെയ്യുമെന്ന് പരീക്ഷാ ഇന്‍ചാര്‍ജ് ചോദിക്കുന്നു. കാമ്പസില്‍ ഒരു പരീക്ഷാ ഹാള്‍ കൂടി നിര്‍മിക്കണമെന്ന ആവശ്യം അധികൃതരുടെ ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നുതെന്നും അദ്ദേഹം പറയുന്നു.