ചണ്ഡിഗഢ്- ദീപാവലി ആശംസ നേർന്ന് അരമണിക്കൂറിന് ശേഷം പഞ്ചാബിലെ ബി.ജെ.പി നേതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പഞ്ചാബ് ഘടകം ബി.ജെ.പിയുടെ മുൻ സംസ്ഥാന നേതാവ് കമൽ ശർമ്മയാണ് മരിച്ചത്. ഫിറോസ്പുരിലാണ് സംഭവം. ദീപാവലി ആശംസ നേരുന്നതായി ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട ശേഷം പാർക്കിലേക്ക് നടക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ടു മക്കളുമുണ്ട്.