ന്യൂദല്‍ഹി- രാജ്യത്ത് കര്‍ഷകര്‍ കറുത്ത ദീപാവലി ആഘോഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
ഖാരിഫ് വിളകള്‍ കുറഞ്ഞ താങ്ങു വിലയേക്കാള്‍ 22.5 ശതമാനം താഴെയുള്ള നിരക്കില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കെ അവര്‍ എങ്ങനെ ദീപാവലി ആഘോഷിക്കുമെന്ന് സോണിയ ചോദിച്ചു.
ചെലവിനെക്കാള്‍ 50 ശതമാനം താങ്ങുവില നല്‍കാമെന്ന വാഗ്ദാനം നരേന്ദ്ര മോഡി സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ദീപാവലിക്ക് മുമ്പായി നല്‍കി പ്രസ്താവനയില്‍ സോണിയാ ഗാന്ധി ആരോപിച്ചു. കര്‍ഷകരുടെ ഇരട്ട ചൂഷണം അവസാനിപ്പിക്കണം. കോടിക്കണക്കിന് രൂപ കര്‍ഷകരെ കൊള്ളയടിച്ച് കുറച്ച് ഇടനിലക്കാര്‍ക്ക് നല്‍കുകയാണ്.
ഖാരിഫ് വിളകള്‍ താങ്ങുവലിക്ക് താഴെയായി വില്‍ക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് 50,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും കര്‍ഷകരുടെ ചൂഷണം തടയുക സര്‍ക്കാരിന്റെ രാജധര്‍മമാണെന്നും സോണിയ ഓര്‍മിപ്പിച്ചു.