Sorry, you need to enable JavaScript to visit this website.

ഡി.കെ. ശിവകുമാറിന് ബംഗളൂരുവില്‍ ഉജ്വല വരവേല്‍പ്

ബംഗളൂരു- സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത് ജയിലിലടച്ച കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ തിരിച്ചുവരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷമാക്കി.
ബംഗളൂരുവില്‍ നടത്തിയ വരവേല്‍പില്‍ നൂറുകണക്കിനാളുകള്‍ പങ്കുചേര്‍ന്നു. പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് നിരവധി പ്രവര്‍ത്തകര്‍ ബംഗളൂരു വിമാനത്താവളത്തിനു പുറത്ത് പ്രകടനം നടത്തിയത്.
മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

 

Latest News