ലണ്ടന്‍- അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി എംപി കാറ്റി ഹില്‍ പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയ്‌ലിനെതിരെ നിയമ നടപടിക്ക്. തന്റെ നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഡെമോക്രാറ്റിക് എംപിയായ കാറ്റി ഹില്‍ നിയമനടപടിക്കൊരുങ്ങുന്നത്. നഗ്‌ന ചിത്രങ്ങള്‍ എത്രയും പെട്ടെന്ന് വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഹില്ലിന്റെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസില്‍ പറഞ്ഞു.
നഗ്‌ന ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം ഹില്ലിന്റെ ശരീരത്തില്‍ നാസികളുടേതിന് സമാനമായ ചിഹ്നം പച്ചകുത്തിയിട്ടുണ്ടെന്നും പത്രം റിപ്പോട്ട് ചെയ്തിരുന്നു. എന്നാല്‍ ഹില്‍ ഇക്കാര്യം നിഷേധിക്കുകയും പത്രത്തിനെതിരെ അപകീര്‍ത്തി കേസും നല്‍കി.
അതേസമയം ഹില്‍ സഭയിലെ ഒരു സ്റ്റാഫുമായി വഴിവിട്ട ബന്ധത്തിലാണെന്നും സഭാചട്ടങ്ങള്‍ ലംഘിച്ചുവെന്നും കാണിച്ച് ഹില്ലിനെതിരെ എത്തിക്‌സ് കമ്മിറ്റി അന്വേഷണവും നടത്തുന്നുണ്ട്. എന്നാല്‍ ഒരു സ്റ്റാഫുമായി തനിക്ക് ബന്ധമുണ്ടെന്ന് ഹില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കീഴുദ്യോഗസ്ഥയുമായുള്ള ബന്ധം ശരിയല്ലെന്ന് എനിക്കറിയാം എന്നാല്‍ ബന്ധം തുടരാനാണ് തീരുമാനം, അതിന് ക്ഷമ ചോദിക്കുന്നു. അവള്‍ക്ക് ഏറ്റവും നല്ലതുവരണം എന്നല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല, ഈ വിഷമഘട്ടത്തില്‍ എല്ലാവരും അവളുടെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു' ഹില്‍ വ്യക്തമാക്കി.