ബംഗളുരു-പാഠപുസ്തകത്തില്‍ നിന്നും ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള പാഠ ഭാഗം നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി എം.എല്‍.എ അപ്പാച്ചു രഞ്ജന്‍. ടിപ്പു ഒരു വര്‍ഗീയ നേതാവായിരുന്നെന്നും നിരവധി ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും മതം മാറ്റുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്നും എം.എല്‍.എ ആരോപിക്കുന്നു. ടിപ്പു സുല്‍ത്താനെതിരായ ബി.ജെ.പിയുടെ പ്രചാരണങ്ങളില്‍ മുന്‍നിരയില്‍ നിന്ന നേതാവാണ് രഞ്ജന്‍. പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പുവിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറിന് കത്തയച്ചതായും രഞ്ജന്‍ പറയുന്നു. ടിപ്പു ചെയ്ത ദ്രോഹങ്ങള്‍ പഠിക്കാന്‍ പണ്ഡിതരുടെ സമിതിയുണ്ടാക്കണമെന്നും രഞ്ജന്‍ ആവശ്യപ്പെടുന്നു.
കുടക് ജില്ലയിലെ മടിക്കേരിയില്‍ നിന്നുള്ള എം.എല്‍എയാണിദ്ദേഹം. സിദ്ധരാമയ്യ സര്‍ക്കാര്‍ 2017ല്‍ സംസ്ഥാനത്തെ പാഠപുസ്തകങ്‌റളുടെ മതേതര സ്വഭാവം വീണ്ടെടുക്കാന്‍ പരിശ്രമം നടത്തിയിരുന്നു. മുന്‍ ബി.ജെ.പി സര്‍ക്കാരുകള്‍ പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിച്ചെന്ന ആരോപണം നിലവിലുണ്ടായിരുന്നു. നടപ്പ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനേ ചെയ്തത് ടിപ്പു ജയന്തി ആഘോഷങ്ങള്‍ റദ്ദ് ചെയ്യുകയായിരുന്നു.
സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിലാണ് കോണ്‍ഗ്രസ്സ് ടിപ്പുവിനെ കാണുന്നത്. വോഡിയാര്‍ രാജാക്ക•ാര്‍ ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങി നിന്നപ്പോള്‍ ടിപ്പുവും അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലിയും ബ്രിട്ടീഷുകാരോട് പോരാടുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടുന്നു.